![](/wp-content/uploads/2019/03/kuty-janu.jpg)
ധനുഷും സായ്പല്ലവിയും തകര്‍ത്താടിയ റൗഡി ബേബി ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിരുന്നു. റൗഡി ബേബിക്ക് ചുവടുവെക്കാത്തവര്‍ വളരെ കുറവായിരിക്കുമെന്നു തന്നെ പറയേണ്ടി വരും. ടിക്ടോക്കിലും അല്ലാതെയുമെല്ലാം ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ റൗഡി ബേബിക്കു ചുവടുവച്ചു.
ഇപ്പേള്‍ റൗഡിബേബിക്കു തകര്‍പ്പന്‍ ഡാന്‍സുമായി എത്തുകയാണ് ’96’ലെ കുട്ടി ജാനു ഗൗരി ജി കൃഷ്ണന്.ഒരു ചലച്ചിത്ര പുരസ്കാര വേദിയിലായിരുന്നു ഗൗരിയുടെ ഡാന്‍സ്. യുട്യൂബിലെത്തി ഒരു ദിവസത്തിനകം കണ്ടതു മൂന്നുലക്ഷത്തോളം പേരാണ്. മികച്ച പ്രതികരണമാണ് ഗൗരിയുടെ ഡാന്‍സിനു സമൂഹമാധ്യമങ്ങളില്‍ പ്രതികരണമാണു ലഭിക്കുന്നത്. ‘ഗൗരി എന്ന പേരിലൊന്നും അല്ല, ഞങ്ങളുടെ ജാനു സൂപ്പറാണ്’ എന്നിങ്ങനെയാണു പലരുടെയും കമന്റുകള്‍.
റൗഡിബേബി ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെന്നിന്ത്യന്‍ ഗാനമെന്ന ബഹുമതി നേടി ഗാനം. സായ് പല്ലവിയുടെ തകര്‍പ്പന്‍ ഡാന്‍സ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. പ്രഭുദേവയാണ് കൊറിയോഗ്രഫി. യുവന് ശങ്കര്‍രാജയുടെ സംഗീതം. ധനുഷും ദീയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.നേരത്തെ നവ്യ നായരടക്കമുള്ളവരുടെ റൗഡി ബേബി ഡാന്‍സ് തരംഗമായി മാറിയിരുന്നു.
Post Your Comments