Latest NewsKerala

പാർട്ടി ഓഫീസിലെ പീഡനം ; യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

പാലക്കാട് : സിപിഎം പാർട്ടി ഓഫീസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മങ്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്നത് ചെർപ്പളശ്ശേരി ഏരിയ കമ്മറ്റി ഓഫീസാലാണ് പീഡനം നടന്നതെന്നാണ് റിപ്പോർട്ട്. പ്രണയം നടിച്ചാണ് പീഡനം നടന്നതെന്ന് യുവതി മൊഴിനൽകി.

പീഡനശേഷം ഗർഭിണിയായ യുവതി പ്രസവിക്കുകയും ചെയ്തു. സംഭവം പുറത്താകുന്നത് കുഞ്ഞിനെ ഉപേക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ്. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മറ്റി ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി മങ്കര പോലീസിലാണ് പരാതി നൽകിയത് . മങ്കര പൊലീസ് കേസ് ചെര്‍പ്പുളശ്ശേരി പോലീസിന് കൈമാറി.

കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ മൊഴി. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button