പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റിയിൽ ആഫീസിനുള്ളിൽ വെച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസ്. നവജാത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ചതിനാണ് കേസ്.മങ്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പീഡനവിവരം പുറത്തറിയുന്നത്. ഇത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മാഗസിന് തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ മൊഴി. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്കി. ആരോപണ വിധേയനായ യുവാവിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
Post Your Comments