![oommen-chandy](/wp-content/uploads/2018/10/oommen-chandy.jpg)
കൊച്ചി: യുഡിഎഫിനെ സഹായിക്കാന്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന് മറുപടി നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൂടാതെ രാജ്യത്തെ പ്രധാനമത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിപിഎമ്മിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി പ്രയോജനം ചെയ്യുന്നത് ബിജെപിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വയനാട്, വടകര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നത് രാഹുല്‍ ഗാന്ധി പ്രചാരണത്തിലായതിനാലാണെന്നും അതിനാല്‍ യോഗം ചേരാന്‍ സാധിക്കാത്തത് കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments