ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റാനുളള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി. ഐഡിബിഐ ബാങ്കിന്റെ പേര് എല്‍ഐസി ഐഡിബിഐ എന്നോ, ബാങ്ക് എല്‍ഐസി ബാങ്ക് എന്നോ മാറ്റാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് റിസര്‍വ് ബാങ്കിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്.
അപേക്ഷ നിരസിക്കാനുളള കാരണം ബാങ്കിന്റെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. ഐഡിബിഐ ബാങ്കിനെ ഇനിമുതല്‍ സ്വകാര്യ ബാങ്കായാണ് പരിഗണിക്കുകയെന്ന് ഈയിടെ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു
ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ നേരത്തെ എല്‍ഐസി വാങ്ങിയിരുന്നു. ഇതോടെയാണ് ബാങ്കിന്റെ പേര് മാറ്റണമെന്ന് അഭിപ്രായമുയര്‍ന്നത്. സര്‍ക്കാരിന്റെ ഓഹരി വിഹിതം ഇതോടെ 46.46 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഐഡിബിഐ ബാങ്കിന്റെ പേര് മാറ്റാന്‍ ഉന്നതതല സമിതി ശുപാര്‍ശ ചെയ്തത്.
Post Your Comments