Latest NewsKerala

നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കല്‍ ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. എറണാകുളം സിബിഐ കോടതിയിയിലാണ് വിചാരണ.ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്.

വനിത ജഡ്ജി വിചാരണയ്ക്കായി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത് 2017 ഫെബ്രുവരി 17നാണ്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി പിടിയിലായി. സുനില്‍കുമാര്‍ അടക്കം 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഫെബ്രുവരി 19ന് നടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച വാന്‍ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദിലീപടക്കം 8 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റിലാവുന്നത്.ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സുനില്‍കുമാറിനേയും വിജീഷിനേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി. കേസില്‍ ജൂണ്‍ 18ന് സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ്കല്‍സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button