മുംബൈ: രവി ശാസ്ത്രിയുടെയും സഹപരിശീലകരുടെയും കാലാവധി ലോകകപ്പോടെ അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിക്കാനൊരുങ്ങി ബിസിസിഐ. സച്ചിന്‍, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശകസമിതിയോട് ചുരുക്കപ്പട്ടിക തയ്യാറാക്കാനും അഭിമുഖം നടത്തി പരിശീലകനെ തെരഞ്ഞെടുക്കാനും ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. ജൂലൈ പകുതിയിൽ അഭിമുഖം നടത്തിയ ശേഷമായിരിക്കും പുതിയ പരിശീലകനെ തീരുമാനിക്കുക.
നിലവിൽ നായകന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണ ഉള്ളതിനാല്‍ , 2020ലെ ട്വന്‍റി 20 ലോകകപ്പ് വരെ ശാസ്ത്രി തുടരാനാണ് സാധ്യത. 2017 ജൂലൈയിലാണ് അനില്‍ കുംബ്ലെക്ക് പകരമായി രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചത്
Post Your Comments