തിരുവനന്തപുരം : ഇതരസംസ്ഥാന തൊഴിലാളിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്പിച്ചു. നെയ്യാറ്റിന്‍കരയിൽ ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കത്തിനിടെ ജേക്കബ് എന്നയാൾക്കാണ് കുത്തേറ്റത്. കാരക്കോണം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തിന് ശേഷം ബ്രാഞ്ച് സെക്രട്ടറി ബൈജുവും അച്ഛനും ഒളിവില്‍ പോയി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments