പ്രണയം എല്ലാത്തിനും മുകളില്‍ നില്‍ക്കുന്ന വികാരമാണ്. ഏത് പ്രതിസന്ധികളേയും വിഷമതകളേയുമെല്ലാം യഥാര്‍ത്ഥ പ്രണയം അനായാസം മറികടക്കും. അസാധ്യമായതെല്ലാം നേടിയെടുക്കാന്‍ പ്രണയം കൊണ്ട് സാധിക്കും. അത് സത്യമാണെന്ന് ഉറപ്പിക്കുകയാണ് ജെസ്സി ഷെര്‍മ്മന്‍ എന്ന ഇരുപത്തിമൂന്നുകാരിയുടെ പ്രണയം. സശിച്ച ഓര്‍മകളെയും പിന്തള്ളിയാണ് പ്രണയം വിജയത്തിലെത്തിയത്.
ഇംഗ്ലണ്ടുകാരായ ജെസ്സിയും റിച്ചാര്‍ഡ് ബിഷപ്പും 2015 മുതല്‍ പ്രണയത്തിലായിരുന്നു. അവരുടെ ബന്ധത്തിന് എല്ലാവരും സമ്മതമേകുകയും ചെയ്തു. പ്രണയത്തിലായി വൈകാതെ തന്നെ ഇരുവരും പലയിടങ്ങളിലേക്കും ഒരുമിച്ച് യാത്ര തുടങ്ങി. ഈ യാത്രകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ജെസ്സി അസുഖബാധിതയായി. മുമ്പ് ഉണ്ടായിരുന്ന ചുഴലിദീനത്തിന്റെ അവശേഷിപ്പാണ് ജെസ്സിയുടെ ജീവിതമാകെ മാറ്റിമറിച്ചത്. അസുഖം വന്ന് പെട്ടെന്ന് തളര്‍ന്നുപോയപ്പോള്‍ കൂടെ ആകെയുണ്ടായിരുന്നത് റിച്ചാര്‍ഡ് മാത്രമായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏറെനാള്‍ ഗുരുതരമായിത്തന്നെ തുടര്‍ന്നു. പിന്നെ പതിയെ ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും തലച്ചോറിന്റെ ചില ഭാഗങ്ങള്‍ക്ക് സംഭവിച്ച പ്രശ്നം മൂലം കഴിഞ്ഞുപോയ കാലം അപ്പാടെ ജെസ്സി മറന്നുപോയിരുന്നു. വീട്ടുകാരെയും റിച്ചാര്‍ഡിനെയും എന്തിനധികം സ്വന്തം പേര് പോലും ജെസ്സി മറന്നുപോയി. ഉണര്‍ന്നപ്പോള്‍ ചുറ്റുമുള്ളവരെല്ലാം അപരിചിതര്‍. ആ അവസ്ഥയോട് സമരസപ്പെടാന്‍ വീണ്ടുമെടുത്തു ഏറെ നാള്‍. ഇതിനോടകം തന്നെ നിരവധി തവണ റിച്ചാര്‍ഡിനെ കണ്ടു. മുമ്പ് തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് അറിയാതെ തന്നെ വീണ്ടും ജെസ്സി അയാളെ പ്രണയിച്ചുതുടങ്ങി.
പതിയെ മറന്നുതുടങ്ങിയ ജീവിതത്തിലെ ഓരോ ഏടുകളും റിച്ചാര്‍ഡിന്റെ സഹായത്തോടെ ജെസ്സി ഒരു കഥയെന്ന പോലെ വായിച്ചു, അനുഭവിച്ചു. അസുഖം വന്ന് ഓര്‍മ്മകളെല്ലാം നഷ്ടപ്പെടുമ്പോള്‍ ജെസ്സിക്ക് പത്തൊമ്പത് വയസ്സായിരുന്നു. ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസ്സായി. തലച്ചോറിന് സംഭവിച്ച പ്രശ്നത്തില്‍ നിന്ന് ഇപ്പോഴും ജെസ്സി മോചിതയായിട്ടില്ല. എങ്കിലും മാതാപിതാക്കള്‍ക്കും റിച്ചാര്‍ഡിനുമൊപ്പം സന്തോഷവതിയായി കഴിയുകയാണ് ഇവര്‍. പോയതിനെക്കുറിച്ചോര്‍ത്ത് ദുഖിക്കാതെ മുന്നോട്ടുള്ള ജീവിതത്തെ സധൈര്യം നേരിടാനാണ് ഇത്തരത്തിലുള്ള ആളുകള്‍ക്ക് കരുത്ത് പകരേണ്ടതെന്നും, തനിക്ക് ആ കരുത്ത് പകര്‍ന്ന് നല്‍കിയത് തന്റെ പ്രണയമാണെന്നും ജെസ്സി പറയുന്നു.
Post Your Comments