ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നഡ്ഡയാണ് 182 പേര്‍ അടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. പ്രധാന മന്ത്രി നരേന്ദ്ര മോദി വാരണസിയില്‍ നിന്നും ജനവിധി തേടും. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധി നഗറില്‍ നിന്നുമാണ് മത്സരിക്കുക.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. അതേസമയം ഏറെ വിവാദമുണ്ടായ പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്റെ പേര് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റില്‍ ആരാണ് സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ സസ്‌പെന്‍സാണ്.മത്സരിക്കുന്ന 14 സീറ്റുകളിലെ 13 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
- ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക
- ∙ തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍
- ∙ ആറ്റിങ്ങല്‍- ശോഭ സുരേന്ദ്രന്
- ∙ കൊല്ലം- കെ.വി.സാബു
- ∙ ആലപ്പുഴ- കെ.എസ് രാധാകൃഷ്ണന്
- ∙ എറണാകുളം- അല്‍ഫോണ്‍സ് കണ്ണന്താനം
- ∙ ചാലക്കുടി- എ.എന്‍ രാധാകൃഷ്ണന്
- ∙ പാലക്കാട്- സി. കൃഷ്ണകുമാര്‍
- ∙ കോഴിക്കോട്- വി.കെ പ്രകാശ് ബാബു
- ∙ മലപ്പുറം- വി.ഉണ്ണികൃഷ്ണന്
- ∙ പൊന്നാനി- വി.ടി. രമ
- ∙ വടകര- വി.കെ സജീവന്
- ∙ കണ്ണൂര്‍- സി.കെ പത്മനാഭന്
- ∙ കാസര്‍ഗോഡ്- രവീശ തന്ത്രി കുണ്ടാര്‍
Post Your Comments