ദോഹ: അടുത്തമാസം ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി മാരത്തണ്‍ താരം ടി ഗോപിയും ചാംപ്യന്‍ഷിപ്പില്‍ ഇടംനേടിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച്ച തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിക്കാന്‍ ഗോപിക്ക് കഴിഞ്ഞിരുന്നു. രണ്ട് മണിക്കൂര്‍ 13 മിനിറ്റ് 39 സെക്കന്റ് ആണ് ഗോപി കുറിച്ച തന്റെ പുതിയ റെക്കോര്‍ഡ് സമയം. ലോക ചാംപ്യന്‍ഷിപ്പ് യോഗ്യതക്ക് വേണ്ട മിനിമം സമയം 2:16:00 ആണ്.
ചാംപ്യന്‍ഷിപ്പില്‍ ബോക്സിങ്ങ് താരങ്ങളായ അമിത് പങ്കല്‍, ശിവ ഥാപ്പ എന്നിവര്‍ ടീമില്‍ ഇടം നേടി. 52 കിലോ വിഭാഗത്തിലാണ് പങ്കല്‍ മത്സരിക്കുന്നത്. ഹെജംബര് തേജസ്വിന് ശങ്കര്‍, ഹിമ ദാസ് എന്നിവര്‍ മീറ്റിലുണ്ടാകില്ല. ഹിമ ദാസിന് ഫെഡറേഷന് കപ്പ് അത്ലറ്റിക്സ് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയെങ്കിലും ഏഷ്യന്‍ അത്ലറ്റിക്സ് മീറ്റിങ്ങിലേക്ക് യോഗ്യത നേടാനായില്ല.
Post Your Comments