പാലക്കാട്: കറിക്കായത്തിന്റെ പെട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഭവം നടന്നത് അച്ചാര്‍ ഉണ്ടാക്കുന്നതിനിടെ. പട്ടാമ്പിക്കടുത്ത് വിളയൂരിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിളയൂര്‍ ഗള്‍ഫ്റോഡില്‍ തുമ്പത്തൊടി ഹമീദിന്റെ ഭാര്യ ആയിഷ, സഹോദര പുത്രന് 4 വയസ്സുള്ള ഷിഫാന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
. ആയിഷയുടെ മുഖത്തും ആയിഷയുടെ സഹോദരന്റെ പുത്രന് നാലു വയസുകാരന് ഷിഫാന്റെ കാലിനുമാണ് പരുക്ക് പറ്റിയത്. കാലില്‍ ആഴത്തിലുളള മുറിവ് സംഭവിച്ചു. തുടര്‍ന്ന് ഇവരെ കൊപ്പത്തെ സ്വകാര്യആശുപ്രതിയില് പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് പുലമന്തോളിലെ കടയില്‍ നിന്നുമാണ് വീട്ടുകാര്‍ കായം വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് കൊപ്പം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി . വാണിയംകുളത്ത് നിന്നുമാണ് പുലാമന്തോളിലെ കടയിലേക്ക് ഇത് കൊണ്ടുവന്നതെന്നാണ് കടക്കാര് പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു
Post Your Comments