തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഇരട്ടവേഷത്തില്‍ എത്തുന്ന ഐറയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐറ. ഭവാനി, യമുന എന്നീ കഥാപാത്രങ്ങളായി ആണ് നയന്‍താര ചിത്രത്തില്‍ അഭിനയിക്കുന്നത്.
തികച്ചും വ്യത്യസ്തമായ പ്രേതകഥയാണ് ഐറയുടെ പ്രമേയം.ഒരു മിനിട്ട് മുപ്പത്തിനാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്ത് വിട്ടിരിക്കുന്നത്. നയന്‍താരയുടെ മായ, ഡോറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള പ്രേതകഥയുടെ ട്രെയിലറിനെ ആരാധകര്‍ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഐറ സംവിധാനം ചെയ്യുന്നത് സര്‍ജുന്‍ കെഎം ആണ്. കെ എസ് സുന്ദരമൂര്‍ത്തി സംഗീതസംവിധാനം നിര്‍വഹിക്കുന്നു. സുദര്‍ശന്‍ ശ്രീനീവാസന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രം ഈ മാസം 28 ാം തിയതി തീയറ്ററുകളിലെത്തും. ആറ് ലക്ഷത്തിലധികം പേര്‍ ഐറയുടെ ട്രെയിലര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.
Post Your Comments