ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പാകിസ്താനില്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൌധരി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ സംപ്രേക്ഷണം ഇന്ത്യ ഇടക്ക് വെച്ച് ബഹിഷ്കരിച്ചിരുന്നു. പി.എസ്.എല്ലിന്‍റെ ഇന്ത്യന്‍ സ്പോണ്‍സേഴ്സ് ആയിരുന്ന ഐ.എം.ജി റിലയന്‍സും കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പാകിസ്ഥാന്റെ നടപടി.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന.
കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടികുഴക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പുല്‍വാമ ആക്രമണത്തിന് ശേഷം പി.എസ്.എല്ലിനോട് ഇന്ത്യ അത്തരമൊരു സമീപനം സ്വീകരിച്ചതിനാലാണ് ഐ.പി.എല്‍ സംപ്രേക്ഷണം പാകിസ്താന്‍ വേണ്ടെന്നു വെക്കുന്നതെന്നും ഫവാദ് അഹ്മദ് ചൌധരി പറഞ്ഞു.
Post Your Comments