തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്‍റെ കാഠിന്യം ശരാശരിയേക്കാള്‍ മുകളിലെത്തി നില്‍ക്കുന്ന സാ ഹചര്യത്തില്‍ ഇതേ താപനില ഈ വെളളിയാഴ്ച വരെ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരുവാന് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
വെളളിയാഴ്ചക്ക് ശേഷവും ശരാശരിയുളള താപനിലയേക്കാള്‍ വര്‍ദ്ധിച്ച അവസ്ഥയില്‍ ചൂട് നിലനില്‍ക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.
Post Your Comments