Latest NewsKeralaIndia

വീണ്ടും തലകീഴ് മറിഞ്ഞു വെള്ളാപ്പള്ളി :ആരിഫ് തോറ്റാല്‍ മൊട്ടയടിച്ച്‌ കാശിയ്ക്ക് പോകുമെന്ന് പറഞ്ഞത് രസത്തിന്

വ​ടി​ക്കാ​ന്‍ ത​ന്‍റെ ത​ല​യി​ല്‍ ഒ​രു മു​ടി പോ​ലു​മി​ല്ലെ​ന്നും വെള്ളാപ്പള്ളി

ആലപ്പുഴയില്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​എം. ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശന്‍. ഷാനിമോള്‍ ഉസ്മാന് കൊടുത്തത് തോല്‍ക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഷാനിമോളെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു. വ​ടി​ക്കാ​ന്‍ ത​ന്‍റെ ത​ല​യി​ല്‍ ഒ​രു മു​ടി പോ​ലു​മി​ല്ലെ​ന്നും ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇ​ന്ന​സെ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ല.

എസ്‌എന്‍ഡിപി കേഡല്‍ സംവിധാനമുള്ള സംഘടനയാണ്. അതിന്റെ അച്ചടക്കമുള്ള ഒരു സംവിധാനത്തിലെ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. എസ്‌എന്‍ഡിപി അംഗത്വം രാജിവച്ച്‌ മാത്രമേ മത്സരിക്കാന്‍ പാടുള്ള എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.’നല്ലതല്ലേ ആ പെണ്ണ് ?ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ഉസ്മാന്റെ കല്യാണം വന്നപ്പോള്‍ എന്റെ കാറിലാണ് പോയത്. ആ കൊച്ചിനെ കൊണ്ടുപോയി തേല്‍ക്കണ സീറ്റിലിട്ടത് ശരിയായില്ല.

ആലപ്പുഴയെ സംബന്ധിച്ച്‌ രണ്ട് പുലികളുണ്ട്. ഒരു പുലി അവിടെ കിടപ്പുണ്ട്. മറ്റൊരു പുലിയെ വേണ്ടെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്, അപ്പോള്‍ നമുക്ക് എന്ത് ചെയ്യാം പറ്റും? ആ കൊച്ചിനെ ചതിക്കുകയാണ് ‘. ‘ആ കൊച്ച്‌ എത്ര നാളായി കോണ്‍ഗ്രസിന്റെ കുപ്പായമിട്ട് നടക്കുന്നു. അതിന് നല്ലൊരു സീറ്റ് കൊടുക്കണ്ടേ. വയനാട് കൊടുക്കാമായിരുന്നു’ വെള്ളാപ്പള്ളി പറഞ്ഞു.കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ​ങ്കി​ല്‍ അ​ദ്ദേ​ഹം എ​ട്ടു​നി​ല​യി​ല്‍ പൊ​ട്ടു​മെ​ന്നും ആ​ല​പ്പു​ഴ​യി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ അ​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​യി​രി​ക്കു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പ് പ​റ​ഞ്ഞി​രു​ന്നു.

തുടക്കത്തില്‍ തുഷാറിന്റെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്ത വെള്ളാപ്പള്ളി പിന്നീട് നിലപാട് മാറ്റിയിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കില്ലെന്നാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button