KeralaLatest News

പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതി കുട്ടിയുമായി കേരളം കടന്നതിന് തെളിവുകൾ

കൊല്ലം : ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതിന് തെളിവുകൾ പോലീസിന് ലഭിച്ചു.കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചു.ട്രെയിൻ ടിക്കറ്റ് എടുത്തതിന് തെളിവ് ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ കണ്ടെത്തിയിരുന്നു. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

അന്യസംസ്ഥാനക്കാരായ ദമ്പതികളെ മര്‍ദിച്ച് അവശരാക്കിയശേഷമാണ് കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ ഇന്നലെ രാത്രിയാണ് സംഭവം. വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button