KeralaLatest News

പണം നൽകിയില്ല; മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

നെയ്യാറ്റിൻകര: വീടുവിട്ട പണം നൽകിയില്ലെന്ന് ആരോപിച്ച് മരുമകൻ അമ്മായിയമ്മയെ ടോർച്ചുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടിൽ മാധവി അമ്മയാണ് കൊല്ലപ്പെട്ടത്ത്.  സംഭവത്തിന് പിന്നാലെ മരുമകൻ അജിത് കുമാര്‍ ഒളിവിൽ പോയി. പോലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.

മാധവിയുടെ പേരിലുള്ള നാല് സെന്റ് സ്ഥലവും വീടും വിറ്റ് പണം നൽകണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം ശല്യം ചെയ്യാറുണ്ടെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. മാധവിയെയും ഭാര്യ മിനിയെയും ഇക്കാരണത്താൽ പ്രതി മർദ്ദിക്കാറുണ്ടായിരുന്നു.

സംഭവ ദിവസവും സ്വത്തിനെ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് അജിതകുമാർ, മിനിയുടെ വയറ്റിൽ ചവിട്ടുകയും മാധവിയുടെ തലയിൽ ടോർച്ചുകൊണ്ട് അടിക്കുകയുമായിരുന്നു. തുടർന്ന് മാധവിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. അതേസമയം അജിതകുമാറിനൊപ്പം ചേർന്ന് ഭർതൃസഹോദരിയും തങ്ങളെ മർദ്ദിച്ചതായി മിനി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button