വലിയതുറ: തീരപ്രദേശങ്ങളില്‍ കടല്‍കയറ്റം ശക്തമായതിനെ തുടര്‍ന്ന് അഞ്ഞൂറോളം വീടുകള്‍ അപകടഭീഷണിയില്‍. പൂന്തുറ മുതല്‍ വേളി പൊഴിക്കര വരെ തീരപ്രദേശത്താണ് കടല്‍ തീരത്തേക്ക് കയറിക്കൊണ്ടിരിക്കുന്നത്. ഇതോടെ തീരദേശ വാസികള്‍ വലിയ ആശങ്കയിലാണ്.
വലിയതുറ, കുഴിവിളാകം, വലിയതോപ്പ്, കണ്ണാന്തുറ, ബീമാപള്ളി ഭാഗങ്ങളിലാണ് വീടുകള്‍ കൂടുതലായും അപകടഭീഷണി നേരിടുന്നത് കഴിഞ്ഞ തവണ കചല് കയറുകയും അഞ്ഞൂറിലധികം വീടുകളാണ് തകരുകയും ചെയ്തിരുന്നു.
Post Your Comments