Latest NewsGulf

ഇന്ത്യന്‍ രൂപയ്ക്ക് കരകയറ്റം; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്

ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. ഏഴ് മാസത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യന്‍ രൂപ.കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് രൂപ ഏതാണ്ട് സമാനമായ നിലയില്‍ സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു. അന്ന് ഡോറളിന് 68.43 പൈസ എന്നതായിരുന്നു നിരക്ക് എങ്കില്‍ ഇന്ന് 68.53 പൈസയാണ്. കഴിഞ്ഞ ആറ് വ്യാപാരത്തിനിടെ ഡോളറിനെതിരെ 161 പൈസയുടെ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ രൂപക്കായി.

കഴിഞ്ഞമാസം ഒരു യു.എ.ഇ ദിര്‍ഹത്തിന് 19 രൂപ 48 പൈസ ലഭിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ നിരക്ക് പ്രകാരം ദിര്‍ഹത്തിന് 18 രൂപ 62 പൈസയേ നാട്ടിലെത്തിക്കാന്‍ കഴിയൂ. നാട്ടിലേക്ക് പതിനായിരം രൂപ അയക്കാന്‍ 514 ദിര്‍ഹം മതിയായിരുന്നുവെങ്കില്‍ പുതിയ കണക്കുപ്രകാരം 538 ദിര്‍ഹം വേണ്ടി വരും. ആഗോളതലത്തില്‍ ഡോളറിന് സംഭവിച്ച ഇടിവാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യന്‍ രൂപക്ക് കരുത്തായി മാറിയത്. കയറ്റുമതി മേഖലയില്‍ ഡോളര്‍ കൂടുതലായി വിറ്റഴിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പണമൊഴുക്കുണ്ടായതും ഈ പ്രവണതക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ രൂപ ഇനിയും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button