തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X മോഡലുകൾക്ക് സമാനമായി ക്ലാസിക്ക് മോഡലുകള്‍ക്കും അലോയ് വീലുകള്‍ നൽകാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉൾപ്പെടുത്തടുമെന്ന തരത്തിലുള്ള അഭ്യൂഹം പരന്നിരുന്നു.
ഇരു മോഡലുകളുടെയും വെബ് അധിഷ്ടിത ഓണ്‍ലൈന്‍ കോണ്‍ഫിഗുറേറ്റര്‍ പേജില്‍ പ്രത്യേക വീല്‍ സെക്ഷന്‍ കാണപ്പെട്ടതായിരുന്നു കാരണം. എന്നാൽ ഈ അഭ്യൂഹങ്ങളെ തട്ടിമാറ്റി കൊണ്ട് കോണ്‍ടിനന്റല്‍ ജിടി 650 -ക്കും ഇന്റര്‍സെപ്റ്റര്‍ 650 -ക്കും മുമ്പ്, ക്ലാസിക്ക് മോഡലുകളില്‍ അലോയ് വീലുകള്‍ നൽകാനാണ് കമ്പനി തീരുമാനിച്ചത്.
തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X മോഡലുകളില്‍ അലോയ് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെങ്കിൽ ഇതേ അലോയ് വീല്‍ യൂണിറ്റുകള്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയിലായിരിക്കും ക്ലാസിക്ക് മോഡലുകള്‍ക്കു റോയല്‍ എന്‍ഫീല്‍ഡ് നല്‍കുക.
Post Your Comments