വനിതാ കോളേജിൽ പ്രണയ സൂത്രവാക്യം പഠിപ്പിക്കൽ; ഒടുക്കം സസ്പെൻഷൻ , വനിതാ കോളേജില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് അധായപകൻ പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ച കണക്ക് അധ്യാപകന്‍ വെട്ടിൽ .
ക്ലാസിലെ ഒരു വിദ്യാര്‍ഥി അധ്യാപകന്റെ പ്രണയ ക്ലാസ് കയ്യോടെ പകര്‍ത്തിയത് പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിയതോടെ അധ്യാപകന്‍ സസ്‌പെന്‍ഷനിലായി.
അധ്യാപകൻ ഹരിയാന കര്‍ണാലിലെ വനിതാ കോളേജിലാണ് പ്രണയ ക്ലാസുകളെടുത്തത്. കണക്ക് പ്രൊഫസര്‍ ചരണ്‍ സിങ് ക്ലാസെടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൻ വൈറലാണ്. കൂടാതെ മൂന്നു ഫോര്‍മുലകളാണ് ചരണ്‍ സിങ് ബോര്‍ഡിലെഴുതി വിശദീകരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്.
കണക്ക് പ്രൊഫസര്‍ ചരണ്‍ സിങ് അടുപ്പം-ആകര്‍ഷണം=സൗഹൃദം (closeness-attraction=friendship), അടുപ്പം+ആകര്‍ഷണം= പ്രണയം (closeness=attraction=romantic love),അടുപ്പം=താത്ക്കാലിക പ്രണയം (attraction-closeness=crush) എന്നിങ്ങനെ മൂന്ന് സൂത്രവാക്യങ്ങളാണ് വിശദീകരിക്കുന്നത്. ഹിന്ദിയിലാണ് അധ്യാപകന്റെ പ്രത്യേക ക്സാസുകൾ നടന്നത്.
കൂാടതെ പ്രൊഫസറിന്റെ ക്ലാസ് കേട്ട് വിദ്യാര്‍ഥിനികള്‍ ചിരിക്കുന്നതും ഓരോ ഫോര്‍മുല വിശദീകരിക്കുമ്പോഴും ശരിവെക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. പ്രണയ ക്ലാസിന്റെ വീഡിയോ കണ്ടതോടെ ആദ്യം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ചരണ്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
Post Your Comments