പാലക്കാട് : പാലക്കാട് താലൂക്കില്‍ പുതിയ റേഷന്‍കാര്‍ഡിനായി പഞ്ചായത്ത് തലത്തില്‍ നടത്തിയ അദാലത്തിലും പാലക്കാട് താലൂക്ക് ഓഫിസിലൂടെ നേരിട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ (ഓണ്‍ലൈന്‍ ഒഴികെ) മുണ്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡുകള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. പഴയ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ രേഖകളും റേഷന്‍ കാര്‍ഡിന്റെ വിലയുമായി പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും മാര്‍ച്ച് 21ന് പുതിയ റേഷന്‍കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Post Your Comments