തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ വടകരയില്‍ കെ. മുരളീധരനെ നിര്‍ത്തിയത്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വന്‍ ആവേശമാണ് പകര്‍ന്നിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് പകരം വെക്കാന്‍ ആരെന്ന ചോദ്യത്തിനു മുന്നില്‍ അണികള്‍ക്ക് തന്നെ ഉത്തരം മുട്ടിയ അവസ്ഥ. രണ്ട് ദിവസം മുമ്പ് വരെ വടകര സ്ഥാനാര്‍ഥി ആകാനില്ലെന്ന മുരളീധരന്റെ മറുപടിയും ആശങ്ക ഉയര്‍ത്തിയിരുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള താല്‍പര്യം പാര്‍ട്ടി തള്ളിയതാകാം കാരണം.
ഇതിനിടെ, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളിയുമായി ചര്‍ച്ച നടത്തി. സമ്മതം കിട്ടിയതോടെ മുല്ലപ്പള്ളിയെ വിവരം അറിയിച്ചു. മുന്‍ കോഴിക്കോട് എംപി കൂടിയായ മുരളിയുടെ വടകരയിലേക്കുള്ള വരവ് മലബാറിലെങ്ങും യുഡിഎഫിന് അനുകൂലമായ മാറ്റങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലാണു കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമുള്ളത്. മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹം വന്നതോടെ കോണ്‍ഗ്രസ് പട്ടികയ്ക്കു കൂടുതല്‍ കരുത്തും ഗൗരവവുമായി.
4 സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ന്നപ്പോള്‍ ടി. സിദ്ദിഖ് (വയനാട്), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), ഷാനിമോള്‍ ഉസ്മാന്‍ (ആലപ്പുഴ) എന്നിവരും ആവേശകരമായ മത്സരം സമ്മാനിക്കാന്‍ കഴിയുന്നവരാണെന്നു പാര്‍ട്ടി കരുതുന്നുണ്ട്.
16 പേരുടെ കോണ്‍ഗ്രസ് പട്ടികയില്‍ 6 വീതം എ ഗ്രൂപ്പിനും 6 വീതം ഐ ഗ്രൂപ്പിനും മാണ്. ബെന്നി ബഹനാന്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, ടി. സിദ്ദിഖ്, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ് എന്നിവര്‍ എയുടെ നോമിനികളാണ്.
അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍, കെ. സുധാകരന്‍, ഹൈബി ഈഡന്‍, വി.കെ. ശ്രീകണ്ഠന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ ഐ വിഭാഗത്തിന്റെയും.ബാക്കിയുള്ളവരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ടി. എന്‍. പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ഇരുഗ്രൂപ്പുകളിലുമില്ല. 70 കഴിഞ്ഞ ആരും ഇല്ലെന്നതും ശ്രദ്ധേയം.എറണാകുളത്ത് കെ. വി തോമസിനു പകരം ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥി ആക്കിയതും കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിര്‍ത്തിയതും ഒഴിച്ചു നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തികഞ്ഞ ആവേശത്തോടെ പ്രചരണത്തിനായി ഇറങ്ങുകയാണ്.
Post Your Comments