കാമുകനുമായുള്ള ശാരീരികബന്ധത്തിന് തടസ്സമുണ്ടാകാതിരിക്കാൻ അമ്മ കാറിൽ ഇരുത്തിയിട്ടുപോയ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. യുഎസിലെ മിസിസിപ്പിയിൽ 2016 സെപ്റ്റംബർ 30 നായിരുന്നു സംഭവം. എസി പ്രവർത്തിക്കാതിരുന്ന കാറിനുള്ളിൽ കുഞ്ഞിന്റെ ശരീര താപനില അതിവേഗം കൂടി 107 ഡിഗ്രിയിൽ എത്തുകയും മരിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29 കാരി കാസി ബർക്കർ പോലീസ് പോലീസ് പിടിയിലായി.
മകൾ ഷയാനെ കാറിൽ സീറ്റ്ബെൽറ്റിട്ട് ഇരുത്തിയിട്ടാണ് കാസി സൂപ്പർവൈസർ ക്ലർക്ക് ലാഡ്നറുടെ വീട്ടിലേക്കു പോയത്. പിന്നീട് ലാഡ്നറും കാസിയും ഉറങ്ങിപ്പോവുകയും ചെയ്തു. നാലു മണിക്കൂറിനു ശേഷമാണ് കാസി തിരിച്ചെത്തിയത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് കാറിലിരിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നു മൊഴി നൽകിയതിനാൽ ലാഡ്നർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
Post Your Comments