തിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ച വയ്ക്കാത്തവരെ പുറത്താക്കി കേരള പൊലീസ് ടീം. നടപടിയുടെ ആദ്യ ഘട്ടമായി പൊലീസ് അത്ലറ്റിക്സ് ടീമില്‍നിന്ന് അഞ്ചുപേരെയും ഫുട്ബോള്‍ ടീമില്‍നിന്ന് രണ്ടുപേരെയും തിരിച്ചയച്ചു. തുടര്‍ച്ചയായി മോശം ഫോമില്‍ തുടരുന്ന കളിക്കാരെ മാതൃയൂണിറ്റുകളിലേക്ക് തിരിച്ചയച്ച് ടീമുകളില്‍ യുവനിരയെ ഉള്‍പ്പെടുത്താനാണ് പദ്ധതി. അതേസമയം സൈക്ലിങ് പുരുഷവനിത ടീമും വനിതാ നീന്തല്‍ ടീമും രൂപീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി. ഇതിനുള്ള തസ്തിക നേരത്തെ സൃഷ്ടിച്ചിരുന്നു. സൈക്ലിങ് പുരുഷ, വനിത ഇനങ്ങളില്‍ രണ്ടുപേരെ വീതവും വനിതാ നീന്തലിന് നാലുപേരെയുമാണ് നിയമിക്കുക.
Post Your Comments