വര്‍ക്കല: മല്‍സ്യത്തൊഴിലാളികളുടെ വലയില്‍ കൂറ്റന്‍ എല്ലിന് കഷ്ണം കുടുങ്ങി. വലിയ മത്സ്യമാണെന്ന് കരുതി കരക്ക് എത്തിച്ചെങ്കിലും എല്ലിന് കഷ്ണമാണ് കണ്ടെത്താനായത്. 150 കിലോയോളം ഭാരവും രണ്ടു മീറ്ററിലധികം നീളവും വരുന്ന എല്ലിന്റെ ഭാഗമാണ് വലയില്‍ കുടുങ്ങിയത്.
ചിലക്കൂര്‍ വള്ളക്കടവ് തീരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ലക്കൂര് ഗ്രാലിക്കുന്നില് ജാഫര്‍ മന്‍സിലില്‍ ജാഫര്‍ഖാന്റെ അല്‍നൂര്‍ എന്ന വള്ളത്തിലാണ് എല്ലിന് കഷ്ണം കുടുങ്ങിയത്. എല്ലിന് കഷ്ണം തിമിംഗലത്തിന്റെതാണെന്നാണ് കരുതുന്നത്. കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
Post Your Comments