USALatest News

ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം: വിമര്‍ശനങ്ങളെ പ്രതിരോധിച്ച് യൂട്യൂബും ഫേസ്ബുക്കും

വെടിവെയ്പ്പിന്റെ വീഡിയോയുടെ പകര്‍പ്പുകള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു

കാലിഫോര്‍ണിയ: ന്യൂസിലന്‍ഡിലുണ്ടായ ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തെ തുടര്‍ന്നണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് യൂടൂബും ഫേസ്ബുക്കും. വീഡിയോകള്‍ നീക്കം ചെയ്യാന്‍ പരമാവധി മികച്ച രീതിയില്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ യഥാര്‍ത്ഥ ലൈവ് വീഡിയോ 200 തവണയില്‍ താഴെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. അതേസമയം വീഡിയോ നീക്കം ചെയ്യുന്നതിന് മുമ്പ് ലൈവ് അല്ലാതെ 4000 പേര്‍ ആ വീഡിയോ കണ്ടു.

വെടിവെയ്പ്പിന്റെ വീഡിയോയുടെ പകര്‍പ്പുകള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഉടന്‍ തന്നെ
അത്തരത്തിലുള്ള 15 ലക്ഷം അപ് ലോഡുകള്‍ ഞങ്ങള്‍ നീക്കം ചെയ്തിരിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ആയപ്പോഴേക്കും ദൃശ്യങ്ങളുടെ എഡിറ്റ് ചെയ്ത വ്യത്യസ്തങ്ങളായ പതിപ്പുകള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്നു. 800 പതിപ്പുകളാണ് ചൊവ്വാഴ്ച രാവിലെ മാത്രം അപ്‌ലോഡ് ചെയ്തത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും എണ്ണം വീഡിയോകളാണ് അതിവേഗം യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് മനുഷ്യര്‍ ഇടപെട്ടുള്ള നിരീക്ഷണം ഒഴിവാക്കുകയും ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കൊണ്ടുവരികയും ചെയ്തുവെന്നും യൂട്യൂബ് പറഞ്ഞു.

തീയതിയുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ ഫില്‍ട്ടര്‍ ചെയ്ത് സോര്‍ട്ട് ചെയ്യാനും പ്രവര്‍ത്തനരഹിതമാക്കാനും നടപടികള്‍ കൈക്കൊണ്ടു. കൂടാതെ സംഭവത്തെ കുറിച്ചുള്ള സെര്‍ച്ചുകള്‍ക്ക് ആധികാരികമായ വാര്‍ത്താ വീഡിയോകള്‍ മാത്രം ഉള്‍പ്പെടുത്താനുമുള്ള നടപടികളും സ്വീകരിച്ചുവെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം പശ്നകരമായ ലൈവ് വീഡിയോകള്‍ നീക്കം ചെയ്യാനുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ക്ക് ഫേസ്ബുക്കിലും യൂട്യൂബിലും പരിമിതികള്‍ ഉണ്ടെന്നുള്ളത് ഇവരെ വലയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button