Latest NewsGulf

വരവായ് ഈത്തപ്പഴ കാലം

ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ തോട്ടങ്ങള്‍ നല്ല മധുരമുള്ള ഈത്തപ്പഴങ്ങള്‍ വിളയിച്ചെടുക്കാന്‍ ഒരുങ്ങി. ഇതിന്റെ പ്രധാന കേന്ദ്രം ലോക കമ്പോളങ്ങളില്‍ തന്നെ ഏറെ ആവശ്യക്കാരുള്ള മികച്ച ഈത്തപ്പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അല്‍ അഹ്‌സയാണ് .

ഈത്തപ്പന തോട്ടങ്ങളും കൃഷിയുമായിക്കഴിയുന്ന അമ്പത് ഗ്രാമങ്ങളാണ് സൗദിയിലെ ഏറ്റവും വലിയ താഴ്‌വരയായ അല്‍ അഹ്‌സയില്‍ ഉള്ളത്.ഇപ്പോള്‍ ഏറ്റവും മികച്ച പഴങ്ങള്‍ വിളയിച്ചെടുക്കാനുള്ള പ്രാഥമിക ജോലികളാണ് നടക്കുന്നത്. പ്രജനനകാലമായാണ്ത ണുപ്പ് കുറഞ്ഞു തുടങ്ങുന്ന ഈ കാലം അറിയപ്പെടുന്നത്.

പനമ്പട്ടകള്‍ വൃത്തിയാക്കിതോട്ടങ്ങളിലെ കളകള്‍ പറിച്ചുകളഞ്ഞ്, ഒരുക്കി നിര്‍ത്തുകയാണ് ആദ്യഘട്ടം. ശേഷം പരാഗരേണുക്കള്‍ആണ്‍ പനകളില്‍ നിന്നുള്ള പറിച്ചെടുത്ത് പെണ്‍ പനകളുടെ പട്ടകളില്‍ കെട്ടിവെച്ച് ഏറ്റവും വേഗത്തില്‍ പ്രജനനം നടത്തുവാനുള്ള ഒരുക്കങ്ങളാണ് നടത്തുക. ആണ്‍പനകളില്‍ നിന്ന് ഏറെ ശ്രദ്ധയോടെ ശേഖരിക്കുന്ന കുലകളെ നബകള്‍ എന്നാണ് വിളിക്കുന്നത്.

പെണ്‍ പനകളുടെ പരാഗണ സ്ഥലത്ത്ഇ തിലുള്ള പൊടികള്‍ പതിച്ചാണ് പ്രജനനം നടക്കുക. ശക്തമായി വീഴുന്ന ചൂട്കാറ്റാണ് പ്രകൃതിയില്‍ പരാഗണത്തിന് അവസരം ഒരുക്കാറ്. എന്നാല്‍ പരാഗണത്തിന്റെ ഭാഗമായി ആണ്‍ പനകളിലെ പരാഗരേണുക്കള്‍ പെണ്‍പനകളില്‍ വെക്കുന്നതോടെ പ്രജനനം അതിവേഗം സാധ്യമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button