പത്തനംതിട്ട : പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടര്‍ തുറന്നുവിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെച്ചൂച്ചിറ സ്വദേശി സുനു ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു.
തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്‌ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്‌ഇബി ജീവനക്കാരെത്തി ഷട്ടര്‍ അടയ്ക്കുകയായിരുന്നു.ഷട്ടര്‍ തുറന്നത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments