തിരുവനന്തപുരം•ആര്‍.എസ്.എസിന്റെ വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ കെ. മുരളീധരന്‍. മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനവിഭാഗം തന്നെ പിന്തുണയ്ക്കും. വടകരയില്‍ കോലീബി സഖ്യമാണെന്ന സി.പി.എം ആരോപണം തുരുമ്പിച്ച് പഴകിയതാണെന്നും മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ മുരളീധരന്‍ ഇടത് സ്ഥാനാര്‍ഥി പി.ജയരാജനെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും അത് കോണ്‍ഗ്രസ് സംസ്കാരമല്ലെന്നും വ്യക്തമാക്കി. എന്നാല്‍ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചരണം ഉണ്ടാകുമെന്നും അത് ആര്‍ക്കെങ്കിലും നേരെ വിരല്‍ചൂണ്ടിയാല്‍ താന്‍ ഉത്തരവാദിയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമണവും ബൂത്തുപിടുത്തവും പ്രതീക്ഷിച്ചാണ് വടകരയിലേക്ക് പോകുന്നത്. എന്നാല്‍ ഇതുകൊണ്ടെന്നും യു.ഡി.എഫ് വിജയം തടുക്കാന്‍ കഴിയില്ലെന്ന് മുരളീധരന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Post Your Comments