തിരുവനന്തപുരം : കാൻസർ ചികിത്സയ്ക്കുള്ള 42 ഇനം മരുന്നുകൾക്ക് ദേശീയ മരുന്ന് വില നിർണ്ണയ അതോറിറ്റി നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. 2019 മാർച്ച് എട്ടിന് വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഔഷധ വ്യാപാരികൾ, വിതരണക്കാർ, ആശുപത്രികൾ, ഫാർമസികൾ എന്നിവ ഈ വിലപരിധി ലംഘിക്കരുത്. മരുന്നുകളുടെ പുതിയ വില www.dc.kerala.gov.in ൽ നൽകിയിട്ടുണ്ട്.
Post Your Comments