Latest NewsIndia

ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രതിമയില്‍ പ്രിയങ്ക മാലയിട്ടു പുഷ്പാർച്ചന നടത്തി: ബി.ജെ.പി പ്രവര്‍ത്തകര്‍ ഗംഗാ ജലം തളിച്ചു പ്രതിമ ശുദ്ധീകരിച്ചു

ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തിനു പിന്നിലുള്ള ആരോപണങ്ങൾ വെളിയിൽ വരാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ ഇത് ചെയ്തത്.

വരാണസി∙ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ പ്രിയങ്ക മാല അണിയിക്കുകയും പുഷ്പാര്‍ചന നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രിയങ്ക പോയ ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രിയങ്ക അണിയിച്ച മാല ഊരിമാറ്റി.

പ്രതിമ ഗംഗാ നദിയിലെ വെള്ളം ഉപയോഗിച്ചു കഴുകി ശുദ്ധീകരണം നടത്തുകയും ചെയ്തു. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തിനു പിന്നിലുള്ള ആരോപണങ്ങൾ വെളിയിൽ വരാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ ഇത് ചെയ്തത്.ബിജെപി മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ നേരില്‍ കണ്ടു സംസാരിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടാണു ‘സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത്’ എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

പ്രയാഗ് രാജിലെ മനയ്യ ഘട്ടില്‍നിന്ന് ആരംഭിച്ച യാത്ര വാരാണസിയിലെത്തിയതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം.പ്രിയങ്കയുടെ പല യോഗങ്ങളിലും മോഡി അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയതിനെ ചൊല്ലിയും സംഘർഷമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button