ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ പത്ത് സിറ്റിംഗ് എം.പി.മാര്‍ക്ക് ബിജെപി സീറ്റ് നിഷേധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ഭരണ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാത്രിവൈകി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലായിരുന്നു തീരുമാനം. അതേസമയം മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് ് ലോക്സഭയിലേയ്ക്ക് മത്സരിച്ചേക്കും. രമണ്‍ സിംഗ് രാജ്നന്ദ് ഗാവ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത.
ഇത്തവണ പുതുമുഖങ്ങളെ ഇറക്കി മത്സരിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം.ഉള്‍പ്പാര്‍ട്ടി പിണക്കങ്ങള്‍, മുന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം, എം.പി.മാരുടെ പ്രവര്‍ത്തനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പതിനൊന്നില്‍ പത്തിടത്തും പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ നേതൃത്വം നീക്കം നടത്തുന്നത്. അതേസമയം ഒഴിവാക്കിയ സിറ്റിങ് എം.പി.മാരുടെ ബന്ധുക്കള്‍ക്കും സീറ്റ് നല്‍കരുതെന്നും തീരുമാനമെടുത്തിട്ടുണ്ട്.
Post Your Comments