Latest NewsIndia

ഉത്തർപ്രദേശ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ തന്നെ തന്റെ ഭരണകാലത്ത് മാറിയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് രാജ്യത്തിന് തന്നെ മാതൃകയാണെന്നും രണ്ട് വര്‍ഷത്തിനിടെ ഇവിടെ വര്‍ഗീയ കലാപം പോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2012ല്‍ യു.പിയിലുണ്ടായത് 227 വര്‍ഗീയ കലാപങ്ങളാണ്. 2013ല്‍ 247, 2014ല്‍ 242, 2015ല്‍ 219, 2016ല്‍ 100 വര്‍ഗീയ കലാപങ്ങളുണ്ടായി. ഉത്തര്‍പ്രദേശിലെ മുന്‍ ഭരണകര്‍ത്താക്കളായ എസ്.പി. ബി.എസ്.പി എന്നിവര്‍ മാഫിയ ഭരണമാണ് നടത്തിയതെന്നും അന്നത്തെ ഭരണത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിച്ചുവെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button