Latest NewsKerala

ഇത് ഇന്ദ്രജിത്ത്,സുകുമാരന്റെയും മല്ലികയുടേയും മകന്‍; പൃഥ്വിരാജിന്റെ ചേട്ടന്‍, പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്; നല്ല അഭിനയമാണ്; പി ജയരാജനെ നൈസായി ട്രോളി വിടി ബൽറാം

വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെ ട്രോളി വിടി ബൽറാം. അമര്‍ അക്‌ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് നെഞ്ചു വേദന അനുകരിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് ബൽറാം പി. ജയരാജനെ ട്രോളിയത്. ഇത് ഇന്ദ്രജിത്ത്.സുകുമാരന്റെയും മല്ലികയുടേയും മകന്‍,പൃഥ്വിരാജിന്റെ ചേട്ടന്‍,പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്. നല്ല അഭിനയമാണ്,നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ.ഈപ്പന്‍ പാപ്പച്ചി മുതല്‍ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ’ എന്നായിരുന്നു വിടി ഫേസ്‌ബുക്കില്‍ കുറിച്ചത്. സിബിഐ അറസ്റ്റ് പേടിച്ച്‌ നെഞ്ചു വേദന അഭിനയിച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ തന്നെയാണ് വിടി ട്രോളിയിരിക്കുന്നതെന്ന് അണികള്‍ പറയുന്നത്. ജയരാജന് ഇനി സത്യത്തില്‍ നെഞ്ചു വേദന വരുമെന്നും ചിലര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇത് ഇന്ദ്രജിത്ത്.
സുകുമാരന്റെയും മല്ലികയുടേയും മകൻ,
പൃഥ്വിരാജിന്റെ ചേട്ടൻ,
പൂർണ്ണിമയുടെ ഭർത്താവ്.
നല്ല അഭിനയമാണ്,
നന്നായി പാടുകേം ചെയ്യും.

ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ.
ഈപ്പൻ പാപ്പച്ചി മുതൽ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button