Latest NewsIndia

വാദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ല..കസ്റ്റഡിയില്‍ വേണമെന്ന് ഇഡി – കോടതി വിലക്കി

ന്യൂഡല്‍ഹി:  റോബര്‍ട്ട് വാദ്രക്കെതിരെ നിലനില്‍ക്കുന്ന കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട കക്ഷി അന്വേഷണത്തോട് സഹകരിക്കുന്നില്ല കസ്റ്റഡിയില്‍ വേണമെന്നുളള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യം ഡല്‍ഹി പട്യാല കോടതി തളളി. ഈ മാസം 25 വരെ വാദ്രയെ കോടതി അറസ്റ്റില്‍ നിന്ന് ഒഴിവാക്കി.

ബിക്കാനീറില്‍ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബര്‍ട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്.

വദ്ര അടക്കം നാല് പേരുടെ സ്വത്ത് ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡല്‍ഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മയേയും ജയ്പ്പൂരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button