തിരുവനന്തപുരം : ഒരേ ദിവസം രണ്ട് പരീക്ഷ വെച്ചതോടെ വിദ്യാർത്ഥികൾ ആശങ്കയിൽ.ഹൈദരാബാദ് ഐഐഐടി പ്രവേശനത്തിനും, സംസ്ഥാന എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്കുമുള്ള പ്രവേശന പരീക്ഷയാണ് ഒരേ ദിവസം നടത്താനിരിക്കുന്നത്.
ഏപ്രിൽ 22,23 തീയതികളിലായിരുന്നു ഈ പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പരീക്ഷയുടെ തീയതി മാറ്റി. 27,28 തീയതികളിലേക്ക് പരീക്ഷ മാറ്റിയതാണ് വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടമാകുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.
എന്നാല്‍ 28നാണ് ഹൈദരാബാദ് ബിടെക്, എംഎസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള അണ്ടര്‍ ഗ്രാഡ്വേറ്റ് എഞ്ചിനിയറിംഗ് എക്‌സാം(യുജിഇഇ). കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ യുജിഇഇക്കായി അപേക്ഷിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ. സംസ്ഥാന പ്രവേശന പരീക്ഷ തിയതി മാറ്റിയില്ലെങ്കില്‍ യുജിഇഇ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകും. പരീക്ഷ മാറ്റുന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കമ്മീഷൻ വ്യക്തമാക്കി.
Post Your Comments