Latest NewsKerala

പൊലീസിന്റെ കണ്ണില്‍ പൊടിയിട്ട് പൊലീസ് ചെക്കിംഗ് മറികടക്കുന്ന ടിക്ക് ടോക്ക് വിദ്യ സോഷ്യല്‍മീഡിയയില്‍ വൈറല്‍ : നിരവധി ഷെയറുകളും

ആലപ്പുഴ: പൊലീസ് ചെക്കിംഗും വാഹനപരിശോധനയും മറികടക്കുന്ന വിദ്യ ടിക്ക് ടോക്കിലൂടെ അവതരിപ്പിച്ച യുവാവ് പുലിവാല്‍ പിടിച്ചു. പൊലീസിന്റെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടുന്ന ഈ വിദ്യ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് ഇപ്പോള്‍ യുവാവിന് വിനയായത്. വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യയാണ് യുവാവ് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തു വൈറലാക്കിയത്. ഇതോടെ യുവാവിനെ തേടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. ബൈക്കിന്റെ ആര്‍സി ഉടമയെ അന്വേഷിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെങ്കിലും ഇതു മറ്റൊരാള്‍ക്കു വിറ്റതായി കണ്ടെത്തി.യുവാവ് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്ത വിഡിയോ 1 ലക്ഷം പേരിലധികം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ഇതുവരെ പുതിയ ഉടമയുടെ പേരില്‍ വണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആര്യാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത യുവാവാണു ബൈക്ക് വാങ്ങി പ്രത്യേകം രൂപകല്‍പനചെയ്ത ഫ്രെയിമില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചത്. ബൈക്ക് ഓടിക്കുന്നയാളിനൊപ്പം പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു കൈ കൊണ്ടു നമ്ബര്‍ പ്ലേറ്റ് മടക്കി വയ്ക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചു സാധിക്കും. വാഹന പരിശോധനകളെ മറികടക്കാനാണു നമ്പര്‍ പ്ലേറ്റിനു മാറ്റം വരുത്തിയതെന്ന് യുവാവ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ആര്യാട് സ്വദേശിയായ ആര്‍സി ഉടമയ്ക്കും ബൈക്ക് വാങ്ങിയ യുവാവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
ടിക്ക്‌ടോക്കിലൂടെ എന്തും പറയാമെന്ന് കരുതേണ്ട പൊലീസ് നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് താക്കീതും യവാവിന് നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button