ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ വടകര സീറ്റില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനം. സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ മുരളീധരന്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ പ്രതിസന്ധി നേരിട്ട സമയത്ത് മുരളീധരനോട് വടകരയില്‍ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം അദ്ദേഹം നിരസിക്കുകയായിരുന്നു. അതേസമയം നേരത്തേ തീരുമാനിച്ചിരുന്നവരെല്ലാം ദുര്‍ബലരാണെന്ന വിമര്‍ശനത്തിനെ തുടര്‍ന്നാണ് വടകരയില്‍ മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
അതേസമയം പ്രതിസന്ധിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയതോടെ മത്സരിക്കാന്‍ മുരളീധരന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം വയനാട് ടി സിദ്ദഖ് മത്സരിക്കുമെന്നാണ് സൂചന. അതോടൊപ്പം പ്രഖ്യാപനം ഉണ്ടാകാത്ത നാലു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
Post Your Comments