ന്യൂഡല്‍ഹി : ഹെെക്കാമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ ആം ആദ്മിയുമായി സഖ്യമായി മല്‍സരിക്കുമെന്ന് പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത്. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഷീലാ ദീക്ഷിത്തിന്റെ നിലപാട്.
അതേസമയം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സഖ്യം വേണമെന്ന നിലപാടാണ് .ഐ.സി.സി സെക്രട്ടറി പി.സി.ചാക്കോയ്‍ക്കുള്ളത്. സഖ്യസാധ്യതയ്‍ക്ക് ഹൈക്കമാന്‍ഡിന്‍റെ ശ്രമങ്ങള്‍ക്കിടെ ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത് മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരുടെ യോഗവും വിളിച്ചിരുന്നു.
അതേസമയം . ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലേക്കും ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ അരവിന്ദ് കേജ്‍രിവാളിനും താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments