KeralaLatest News

ഇടതുപക്ഷ സര്‍ക്കാറിന്റെ ആയിരം ദിനങ്ങള്‍ എടുത്ത് കാട്ടി പി.ജയരാജന്റെ പ്രചാരണം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന്

വടകര; സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിയ്ക്കും. ഇടതുപക്ഷ സര്‍ക്കാറിന്റെ ആയിരം ദിനങ്ങള്‍ എടുത്ത് കാട്ടി പി.ജയരാജന്റെ പ്രചാരണമാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വടകര സ്ഥാനാര്‍ത്ഥി പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പിആര്‍ഡി പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ചട്ടം നിലനില്‍ക്കേ ഇത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം.

ഭരണം 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുറത്തിറക്കിയ നമ്മുടെ സര്‍ക്കാര്‍ 1000 നല്ല ദിനങ്ങള്‍ എന്ന ബുക്ക് ലെറ്റാണ് വടകര മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്തത്. സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ഇതില്‍ പറയുന്നത്. ജയരാജന് വേണ്ടി വോട്ട് ചോദിക്കുന്നതിന് ഒപ്പമായിരുന്നു വിതരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button