ധര്‍മശാല: തന്റെ അടുത്ത പിന്‍ഗാമി ഇന്ത്യയില്‍ നിന്നും ആയിരിക്കുമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. ഭാവിയില്‍ രണ്ട് ദലൈ ലമമാരെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒരാള്‍ സ്വതന്ത്രമായ രാജ്യത്തുനിന്നുള്ളതും മറ്റൊരാള്‍ ചൈന തിരഞ്ഞെടുത്തും. എന്നാല്‍ ചൈന തിരഞ്ഞെടുക്കുന്ന ദലൈ ലാമയെ ആരും ബഹുമാനിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിബറ്റിലെ ചൈനീസ് അധിനിവേശത്തെ തുടര്‍ന്ന് ദലൈ ലാമ ഉള്‍പ്പെടുന്ന സംഘം ഇന്ത്യയിലേക്ക് പലായനം ചെയ്തതിന്റെ 69ാമത് വാര്‍ഷികത്തില്‍വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ദലൈ ലൈമ നിലപാട് വ്യക്തമാക്കിയത്. 1950 ലാണ് ടിബറ്റന്‍ ബുദ്ധമതക്കാരുടെ 14ാമത് ദലൈ ലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ദലൈ ലാമയുടെ പുനരവതാരം എന്ന വിശ്വാസം ചൈനീസ് ഭരണകൂടത്തിന് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.
Post Your Comments