കൊച്ചി: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യുഡിഎഫിനെതിരെ പരസ്യമായി രംഗത്തുവന്ന മുതിര്‍ന്ന നേതാവ് കെ.വി തോമസിന്റ് പ്രതിഷേധം അവസാനിച്ചിട്ടില്ലെന്ന് സൂചന. എറണാകുളം സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപിയിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ കെ.വി തോമസിനെ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പിണക്കം മറന്ന് തോമസ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുത്തില്ല.
അതേസമയം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ രമേശ് ചെന്നിത്തലയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം തുടരുന്നതിനാല്‍ കെ മുരളീധരനാണ് ചടങ്ങ്. അനുനയന ശ്രമങ്ങള്‍ക്കൊടുവില്‍ ഹൈബിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.വി തോമസ് എത്താതിരുന്നത് പ്രതിഷേധം പരസ്യപ്പെടുത്താന്‍ വേണ്ടി തന്നെയാണെന്നാണ് സൂചന. യുഡിഎഫിലെ ഒട്ടുമിക്ക നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ നിന്നാണ് അദ്ദേഹം വിട്ടു നിന്നത്.
Post Your Comments