കൊല്ലം: ഭാര്യ മരിച്ചെന്ന വ്യാജ വാർത്ത കേട്ട് ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു. തുടർന്ന് ഭര്‍ത്താവ് മരിച്ചെന്ന് കാര്യം അറിയാതെ ഭാര്യയും മരണത്തിന് കീഴടങ്ങി.ഗുജറാത്തില്‍ കമ്പനി സൂപ്പര്‍വൈസറായ കൊല്ലം കൈതക്കോട് എരുതനംകോട് സുജാത ഭവനത്തില്‍ ജെ രാജു (57)വും ഭാര്യ സി. സുജാത(50)യുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
വര്‍ഷങ്ങളായി ഇരുവരും ഗുജറാത്തിലാണ് താമസം. രോഗബാധിതയായതോടെ സുജാത മകനുമൊത്ത് രണ്ട് വര്‍ഷമായി നാട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം സുജാതയ്ക്ക് രോഗം കൂടുതലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഭാര്യ ആശുപത്രിയില്‍ വച്ച് മരിച്ചെന്ന വിവരമാണ് രാജുവിന് ലഭിച്ചത്.
ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ രാജു രാത്രി 12 മണിയോടെ ഫ്ലാറ്റിൽ കുഴഞ്ഞ് വീണു മരിച്ചെന്ന് പിന്നീട് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഈ വിവരം അറിയാതെ പുലര്‍ച്ചെ 3മണിയോടെ സുജാതയും മരിച്ചു. ഇന്നലെയാണ് രാജുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
Post Your Comments