Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക: കാരണം നല്ലയൊരു വാര്‍ത്തയല്ല നിങ്ങളെ തേടി എത്തുന്നത്

ഇയര്‍ഫോണ്‍ ഉപയോഗിയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സ്മാര്‍ട്ട് ഫോണുകളുടേയും ലാപ് ടോപ്പുകളുടേയും ഉപയോഗം കൂടിയപ്പോള്‍ ഇയര്‍ഫോണിന്റെ ഉപയോഗവും വര്‍ധിച്ചു. എന്നാല്‍ സ്ഥിരമായി ഇയര്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നവരെ കാത്തിരിക്കുന്നത് അത്ര നല്ല വാര്‍ത്തയല്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാളുകള്‍ക്കു കേള്‍വിക്കുറവുണ്ടാകുന്നുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് വിദഗ്ധരുടെ നിര്‍ദേശം.

”ചെവിയുടെ പുറംഭാഗത്ത് മാംസളമായ ഭാഗത്തിനു രണ്ട് പ്രധാനപ്പെട്ട ധര്‍മമാണുള്ളത്. ശബ്ദത്തെ കേന്ദ്രീകരിച്ചുനിര്‍ത്തുക, ആവശ്യമില്ലാത്ത ശബ്ദങ്ങളെ പ്രതിഫലിപ്പിക്കുക. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇതിനു തടസം നേരിടുന്നുണ്ട്. നമ്മള്‍ കരുതുന്നത് ശബ്ദം നന്നായി കേള്‍ക്കുന്നുണ്ടെന്നാണ്. എന്നാല്‍, ഇന്ന് ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ നാളെ ശ്രവണസഹായി ഉപയോഗിക്കുന്നവരായി മാറാനുള്ള സാധ്യത വളരെക്കൂടുതലാണ്”- ഇഎന്‍ടി വിദഗ്ധന്‍ ഡോക്ടര്‍ സുദിപ്ത ചന്ദ്ര പറയുന്നു.

സുരക്ഷിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കാനുള്ള സമയം കൃത്യമായി നിര്‍വചിക്കുന്നതിന് ഇതുവരെയും പ്രത്യേക പഠനങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ, 85 ഡെസിബലിനു താഴെ ശബ്ദം പുറപ്പെടുവിക്കുന്ന ഹെഡ്ഫോണുകളും സ്പീക്കറുകളും പ്രശ്നക്കാരല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2018ല്‍ 46.6 കോടി ആളുകളാണ് കേള്‍വിക്കുറവ് അനുഭവിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 63 കോടിയിലെത്തും. ഏകദേശം 110 കോടി യുവാക്കളാണ് സുരക്ഷിതമല്ലാത്ത ശ്രവണരീതി പിന്തുടരുന്നതിലൂടെ കേള്‍വി പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button