വടകര: വടകരയില്‍ 91ലെ കോലീബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍. വടകരയില്‍ കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍. മണ്ഡലത്തില്‍
കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തിന് സാധ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. വടകരയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമായെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ പറഞ്ഞു. . ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരായല്ലെന്നും ജയരാജന്‍ പറഞ്ഞു.
Post Your Comments