Latest NewsKerala

ബൈക്ക് അപകടം : കോളേജ് വിദ്യാര്‍ത്ഥിയും കാല്‍നടയാത്രക്കാരനും മരിച്ചു

ബൈക്ക് അപകടം : കോളേജ് വിദ്യാര്‍ത്ഥിയും കാല്‍നടയാത്രക്കാരനും മരിച്ചു

കൊച്ചി : മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സുഹൃത്തിന്റെ ബൈക്കില്‍ ആശുപത്രിയിലേയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥി ബൈക്ക് മറിഞ്ഞ് മരിച്ചു. മറിയും മുമ്പ് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരനായ വയോധികനും മരിച്ചു. മനയ്ക്കപ്പടി മാതാ കോളജ് ഓഫ് ടെക്നോളജിയിലെ രണ്ടാം വര്‍ഷ ഓട്ടമൊബീല്‍ ഡിപ്ലോമ വിദ്യാര്‍ഥി എ.അഭിഷേക് (19), മാഞ്ഞാലി തേക്കുംകാട്ടില്‍ സുഗുണന്‍ (72) എന്നിവരാണു മരിച്ചത്. കൊല്ലം നല്ലില പണയില്‍ വീട്ടില്‍ അജയ്യുടെയും ഗംഗയുടെയും മകനാണ് അഭിഷേക്.

അമ്മയെ കോളജില്‍ ഇരുത്തി മെഡിക്കല്‍ അവധിക്കുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ തായിരുന്നു അഭിഷേക്. ഇന്നലെ ഉച്ചയ്ക്കു 12.15നു പറവൂര്‍ – മാഞ്ഞാലി റൂട്ടില്‍ മാക്കനായിക്കു സമീപത്തായിരുന്നു അപകടം. മക്കനായിയില്‍ റോഡ് കുറുകെ കടന്ന സുഗുണന്റെ മേല്‍ അഭിഷേകിന്റെ ബൈക്ക് ഇടിച്ചു തുടര്‍ന്ന് മറ്റൊരു വാഹനത്തിലും തട്ടി. ബൈക്കില്‍ നിന്ന് തെറിച്ചു വീണ അഭിഷേരിന്റെ തല റോഡിനു സമീപത്തു വച്ചിരുന്ന മറ്റൊരു ഇരുചക്രവാഹനത്തില്‍ ഇടിച്ചു. സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button