ഗാന്ധിനഗര്‍: ജാംനഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുക്കി പാട്ടിദാര്‍ നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍ ബിജെപി-കോണ്‍ഗ്രസ് പ്രചാരണയുദ്ധം കടുത്തതോടെ പുതിയൊരു അടവുമായിട്ടാണ് പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്. ചൗകിദാര്‍ ക്യാമ്പയ്‌നുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ അതിനെ നേരിടാന്‍ ബെറോജ്ഗാര്‍
ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് പട്ടേല്‍.
ഞാനും കാവല്‍ക്കാരനാണ് എന്ന പേരില്‍ മോദി ആരംഭിച്ച ക്യാമ്പയിനെതിരെ തൊഴില്‍രഹിതന്‍ എന്നര്‍ത്ഥം വരുന്ന ബെറോജ്ഗാര്‍ ആണ് പട്ടേലിന്റെ ആയുധം. അതേസമയം മേദിയുടെ ചൗകിദാര്‍ ക്യാമ്പയിനിന് വന്‍ സ്വീകര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. തരംഗമായി മാറിയ മോദിയുടെ ക്യാമ്പയിനില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴില്‍രഹിതരായ യുവാക്കളെ ഒപ്പം നിര്‍ത്തി ബെര്‍ജോഗാര്‍ തരംഗം സൃഷ്ടിക്കാനാണ് പട്ടേലിന്റെ നീക്കം.
എന്നാല്‍ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഹാര്‍ദികിന്റെ നീക്കം ചര്‍ച്ചയായതോടെ പ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്ത് വന്നു. ആഡംബര കാറില്‍ ചുറ്റിനടക്കുന്ന ഹാര്‍ദിക് തൊഴില്‍രഹിതനാണെന്ന് എങ്ങനെ പറയാന്‍ പറ്റുമെന്ന് ബിജെപി നേതാവ് തപന്‍ തക്കാര്‍ ചോദിച്ചു.
Post Your Comments