ദുബായ് : യുഎഇ പൗരന്മാര്ക്ക് തൊഴിലവസരം പ്രാപ്താമാക്കുന്നതിനായി ദുബായില്‍ തൊഴില്‍ മേള സംഘടിപ്പിക്കപ്പെടുന്നു. എമിറാത്തിവല്ക്കരണത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. 3 ദിവസങ്ങളിലായാണ് മേള നടക്കപ്പെടുന്നത്. ഇന്ന് ആരംഭിച്ച മേള 21 -ാം തീയതി അവസാനിക്കും. ദുബായ് വേള്‍ഡ് ട്രെെഡ് സെന്റെറിലാണ് മേള നടക്കുന്നത്. 200 ഓളം തൊഴില്‍ അവസരങ്ങളാണ് മേള വാഗ്ദാനം ചെയ്യുന്നത്.
യുഎഇയിലെ ഓയില്‍ വ്യവസായത്തില്‍ വിവിധ വിഭാഗങ്ങളിലാണ് തൊഴില്‍ സാധ്യത ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന എമിറാത്തി പൗരന്മാര്ക്ക് മെക്കാനിക്കല്‍ , ഇലക്ട്രിക്കല്‍ ,എഞ്ചിനീയറിങ്ങ്, വില്‍പ്പന , മാര്‍ക്കറ്റിങ്ങ്, ബിസിനസ് , നിയമം തുടങ്ങിയ വിഭാഗങ്ങളില്‍ തൊഴില്‍ നല്‍കും .
Post Your Comments